Hot Posts

6/recent/ticker-posts

'സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ് ' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു




അരുവിത്തുറ: ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സെൻറ് അൽഫോൻസാ പബ്ലിക് സ്കൂളിലെ യുപി, എച്ച്എസ് വിഭാഗം വിദ്യാർത്ഥികൾക്കായി  'സോഫ്റ്റ് സ്കിൽ  ഡെവലപ്മെൻറ്' എന്ന വിഷയത്തിൽ യുവജന ശക്തീകരണ സെമിനാർ സംഘടിപ്പിച്ചു. 



സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസിലി അധ്യക്ഷ വഹിച്ചു.ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ അരുൺ കുളമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.  


കിൻഫ്രാ ചെയർമാൻ ജോർജ്കുട്ടി ആഗസ്‌തി ക്ലാസ്സ് നയിച്ചു . ലയൺസ് ക്ലബ്  സെക്രട്ടറി ജോജോ പ്ലാത്തോട്ടം ആശംസ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആഗ്നേറ്റ് സ്വാഗതവും സ്കൂൾ ലീഡർ കുമാരി. ബിവ്യ ബാബു നന്ദിയും അറിയിച്ചു. 



600  ഇൽ പരം വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു. സ്കൂളിന് ഒരു വർഷത്തേക്ക് 4 ദീപിക ദിനപത്രം ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്പോൺസർ ചെയ്തു.
 



Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു