Hot Posts

6/recent/ticker-posts

സീരിയല്‍ ചിത്രീകരണത്തിനിടെ പുലിയിറങ്ങി

പ്രതീകാത്മക ചിത്രം


മുംബൈ: സീരിയല്‍ ചിത്രീകരണത്തിനിടെ പുലിയിറങ്ങി. മുംബൈ ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ മറാത്തി സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് പുലിയും കുട്ടിയും ഇറങ്ങിയത്. 200-ലധികം ആളുകള്‍ സെറ്റിലുണ്ടായിരുന്നതായാണ് വിവരം.



ഫിലിം സിറ്റിയില്‍ പുലിയുള്‍പ്പടെയുള്ള വന്യമൃഗങ്ങളിറങ്ങുന്നത് പതിവാണെന്നും പലതവണ പരാതിപ്പെട്ടിട്ടും സുരക്ഷാക്രമീകരണങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാമള ഗുപ്ത കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് നൂറോളം ജീവനക്കാര്‍ സമരത്തിലാണെന്നും ചിത്രീകരണം അനിശ്ചിതത്വത്തിലാണെന്നും സുരേഷ് പറഞ്ഞു.


കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പും സെറ്റില്‍ കയറിയ പുലി തെരുവ് നായയെ ആക്രമിച്ചിരുന്നു. ഇത്തരം വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനംവകുപ്പും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.



 

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ