Hot Posts

6/recent/ticker-posts

ചോനമലയില്‍ പാറ ഉരുണ്ട് വീണ് വ്യാപക നാശനഷ്‌ടം



അടുക്കം ചോനമലയില്‍ കൂറ്റൻപാറ ഉരുണ്ട് വീണ് വീടിന് നാശനഷ്ടം. പുള്ളിക്കാനം മലനിരകളില്‍ നിന്നുമാണ് വലിയ കല്ല്  ഉരുണ്ട് വന്നത്. 



തലനാട് പഞ്ചായത്ത് ആറാം വാർഡ് പേര്യമലയിൽ രാവിലെ എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. മറ്റ് നാശനഷ്ടങ്ങൾക്കൊപ്പം പഞ്ചായത്ത് റോഡും തകർന്നു. മലയടിവാരത്തെ വലിയ കല്ല് അടർന്ന് താഴേക്ക് പുരയിടത്തിലൂടെ ഉരുണ്ടെത്തുകയായിരുന്നു. പെരിയത്ത് ശിവദാസിന്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. 





മോഹനൻ പാലൊന്നിൽ, രാമകൃഷ്ണൻ എണ്ണക്കനാട്ട് എന്നിവരുടെ പുരയിടങ്ങളിൽ വലിയ നഷ്ടവുമുണ്ടായി. കല്ലിന്റെ ചെറിയ ചീളുകൾ തെറിച്ച് സജീവന്റെ മകനും അമ്മയ്ക്കും നിസാര പരിക്കേറ്റു. ഇതുവഴി കടന്നുപോകുന്ന പഞ്ചായത്ത് റോഡ് പൂർണമായും തകർന്നു. 



പഞ്ചായത്ത് അം​ഗങ്ങളും ജനപ്രതിനിധികളും പൊലീസും സ്ഥലത്ത് സന്ദർശനം നടത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു