Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്തയും- കർഷക സഭയും നടന്നു


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് ഞാറ്റുവേല ചന്തയും കർഷകസഭയും നടന്നു. തീക്കോയി ഇക്കോ ഷോപ്പിൽ നടത്തിയ ഞാറ്റുവേലച്ചന്തയിൽ വിവിധയിനം നടീൽ വസ്തുക്കൾ വിപണനം ചെയ്തു.  


കർഷകർ തന്നെ തയ്യാറാക്കിയ മികച്ചയിനം തൈകൾ വിപണനത്തിനായി എത്തിച്ചിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കർഷകസഭയും ചേർന്നു. കാർഷിക മേഖലയിലെ പ്രശ്നങ്ങളും നൂതനമായ കൃഷി രീതികളും സംബന്ധിച്ച് കർഷകസഭയിൽ ചർച്ച ചെയ്തു.


ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയി, നജീമ പരിക്കൊച്ച്, സി.ഡി.എസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, കൃഷി ഓഫീസർ നീതു തോമസ്, എം.ഐ ബേബി, ഇ.എം വീഡൻ, വർക്കിയച്ചൻ മാന്നാത്ത്, സി.വി ജോസഫ്, എം.വി പോൾ, ജോസുകുട്ടി കുറ്റിയാനിക്കൽ, ടി.എസ് മോഹനൻ, ജോയി മുത്തനാട്ട്, സജി ചിറയാത്ത്, ജോയി പ്ലാക്കൂട്ടം, കൃഷി അസിസ്റ്റന്റ്മാരായ അബ്ദുൽ ഷെഹീത്, ഷെരീഫ് പി.എസ് തുടങ്ങിയവർ പങ്കെടുത്തു.



Reactions

MORE STORIES

ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്