Hot Posts

6/recent/ticker-posts

ഇടുക്കിയിൽ കാട്ടുപന്നി ശല്യം രൂക്ഷം; കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നു


ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാകുന്നു. ഇടുക്കി നെടുങ്കണ്ടം പ്രകാശ്ഗ്രാം മേഖലയിൽ ആണ് കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി വിളകൾ നശിപ്പിച്ചത്.



ടിഷ്യു കൾച്ചറൽ വാഴ ഉൾപ്പെടെയുള്ള നിരവധി കൃഷി വിളകളാണ് കാട്ടുപന്നികൾ ഇല്ലാതാക്കിയത്. മുപ്പതോളം കാട്ടുപന്നികളാണ് കൃഷി സ്ഥലത്ത് എത്തുന്നത്. ഇതിനെതിരെ വനം വകുപ്പ് വിഷയത്തിൽ അനാസ്ഥ കാണിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് നാട്ടുകാർ പരാതി നൽകി.


കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് വ്യാപകമായ കാട്ടുപന്നി ആക്രമണം ഉണ്ടായത്. മുപ്പതോളം കാട്ടുപന്നികൾ അടങ്ങുന്ന സംഘമാണ് രാത്രികാലങ്ങളിൽ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കപ്പ, വാഴ,പച്ചക്കറി, ഏലം തുടങ്ങിയ കൃഷി വിളകളെല്ലാം വ്യാപകമായി കാട്ടുപന്നികൾ നശിപ്പിച്ചു. തമിഴ്നാട് അതിർത്തി മേഖലയിൽ നിന്നും എത്തുന്ന കാട്ടുപന്നികളാണ് നാശനഷ്ടം ഉണ്ടാക്കുന്നതെന്നാണ് കർഷകർ പറയുന്നത്.


ഇതേസമയം അതിർത്തി മേഖലയ്‌ക്ക് പുറമേ തൂക്കുപാലം, അൻപതേക്കർ തുടങ്ങിയ മേഖലകളിലും കാട്ടുപന്നിയുടെ ശല്യം തുടരുകയാണ്. കാട്ട് പന്നികളെ വെടിവെച്ച് പിടികൂടാൻ പഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും യാതൊരുവിധ നടപടിയും അധികൃതർ കൈക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍