Hot Posts

6/recent/ticker-posts

ബന്തിപ്പൂ കൃഷി വിളവെടുപ്പ് നടത്തി ഭരണങ്ങാനം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും


ഭരണങ്ങാനം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിൽ 9- ആം വാർഡിൽ നടത്തിയ ബന്തിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. ബൈജു തോണിക്കുഴിയുടെ വസ്തുവിലാണ് 4000 ലധികം ബന്ദിതൈകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തത്. നട്ടതിൽ ബഹുഭൂരിപക്ഷവും മനോഹരമായി പൂവിട്ടുകഴിഞ്ഞു.



എല്ലാവരും വീട്ടുമുറ്റത്തും പരിസരത്തും മനോഹരമായ ചെടികൾ വെച്ച് പരിപാലിക്കുന്നത് കണ്ടും ഓണത്തിന് പൂക്കളുടെ ആവശ്യകത ഉറപ്പുവരുത്തുന്നതും ലക്ഷ്യമിട്ടാന് ഈ ആശയത്തിലേക്കെത്തിയതെന്ന് അസിസ്റ്റൻറ് സെക്രട്ടറിയും കുടുംബശ്രീ മെമ്പർ സെക്രട്ടറിയുമായ രശ്മി മോഹൻ പറഞ്ഞു.



പൂ കൃഷിയെ കുറിച്ച് അറിഞ്ഞു വിളിക്കുന്നവർക്ക് എല്ലാം നൽകുവാൻ കഴിയാത്ത വിഷമത്തിലാണ് ഇതിൻറെ സംഘാടകർ. വിപണി വിലയേക്കാൾ കുറഞ്ഞ വിലയാണ് ഇപ്പോൾ കുടുംബശ്രീ ഇതിന് ഈടാക്കുന്നത്. ബന്തി പൂത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് പ്രസിഡൻറ് ലിസമ്മാ സെബാസ്റ്റ്യൻ നിർവഹിച്ചു. 



വൈസ് പ്രസിഡൻറ് വിനോദ് ചെറിയാൻ വേരനാനി, മെമ്പർമാരായ ജോസൂകുട്ടി അമ്പലമറ്റം, രാഹുൽ ജി.കൃഷ്ണൻ, സുധാ ഷാജി, കുടുംബശ്രീ ചെയർപേഴ്സൺ സിന്ധു പ്രദീപ്, പഞ്ചായത്ത്‌ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറി, രശ്മി മോഹൻ, ഹെഡ് ക്ലർക്ക് അനിൽകുമാർ.എ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സിജോഷ് ജോർജ്, കുടുംബശ്രീ അക്കൗണ്ടൻറ് സന്ധ്യ, കൃഷി ഓഫീസർ അഖിൽ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.



ബന്ദികൃഷിയുടെ നല്ല വിളവെടുപ്പ് മുന്നിൽ കണ്ട് പരിപാലനം ചെയ്യുന്നതിനായി എല്ലാ ദിവസവും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസുകുട്ടി അമ്പലമറ്റം, രാഹുൽ.ജി കൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു പ്രദീപ്, 

 

തൊഴിലുറപ്പ് തൊഴിലാളികൾ, സ്ഥലം ഉടമ ബൈജു തോണിക്കുഴി, അയൽവാസികൾ എന്നിവർ മാതൃകാപരമായ നേതൃത്വം നൽകി. സമയാസമയങ്ങളിൽ കൃഷിഭവനിൽ നിന്നും കൃഷി ഓഫീസർ വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍