Hot Posts

6/recent/ticker-posts

ഡി.സി.എം.എസ് വാഹന പ്രചാരണ ജാഥയ്ക്ക് കടനാട്ടിൽ സ്വീകരണം നൽകി


കടനാട്: ഡി.സി.എം.എസ് പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ ദളിത് ക്രൈസ്തവർക്ക് ഭരണഘടനപരമായ തുല്യനീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് കടനാട് ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. 



കടനാട് പള്ളി വികാരി ഫാ.അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര ജാഥാ ക്യാപ്റ്റൻ ബിനോയി അമ്പലത്തട്ടേലിനെ ഹാരമണിയിച്ച് വാഹന പ്രചാരണ ജാഥയെ സ്വീകരിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ ജസ്റ്റിൻ കുന്നുംപുറം ആമുഖപ്രഭാഷണം നടത്തി. കാവുംകണ്ടംപള്ളി വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. 


ജാഥാ ക്യാപ്റ്റൻ ബിനോയി അമ്പലത്തട്ടേൽ മറുപടി പ്രസംഗം നടത്തി. ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടും ഓഗസ്റ്റ് പത്താം തീയതി നടത്തുന്ന വഞ്ചനാ ദിനത്തോടനുബന്ധിച്ചാണ് വാഹന പ്രചാരണ ജാഥ നടത്തുന്നത്.



2004-ൽ സുപ്രീംകോടതിയുടെ പരിഗണിയിലിരിക്കുന്ന കേസ് കേന്ദ്ര ഗവൺമെന്റ് എത്രയും വേഗം ദളിത് ക്രൈസ്തവർക്ക് ഭരണഘടനപരമായ അവകാശം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ക്രൈസ്തവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ നീതി നിഷേധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഫാ.സ്കറിയ വേകത്താനം അഭിപ്രായപെട്ടു. 


മേഖല പ്രസിഡണ്ട് മധു നിരപ്പേൽ, ടോണി, ഷാന്റി, ലിസി, ബേബി പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. സണ്ണി പുളിക്കൽ, ബെന്നി കുന്നേൽ, ബിന്ദു ശ്രീനി കൊണ്ടൂർ, ജിൻസി സജി കുമ്മേനിയിൽ, ബീനാ കുന്നേൽ, റ്റിൻ്റു പുളിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും