Hot Posts

6/recent/ticker-posts

കാറിന് നേരെ ഒറ്റയാന്റെ ആക്രമണം; ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


പാലക്കാട്: അട്ടപ്പാടിയില്‍ കാറില്‍ സഞ്ചരിച്ചവര്‍ക്കുനേരെ ഒറ്റയാന്റെ ആക്രമണം. പരപ്പന്‍തറയില്‍ നിന്ന് ചീരക്കടവിലേക്ക് പോയ അഞ്ചം​ഗ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വയോധികയും രണ്ട് കുട്ടികളുമടങ്ങുന്ന സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


വെള്ളിയാഴ്ച രാവിലെ 7.30-നാണ് സംഭവം. കാറിന്റെ ബോണറ്റിൽ കൊമ്പ് കോർത്ത ആന മൂന്ന് തവണ കാർ ഉയർത്താൻ ശ്രമിച്ചു.



കുടുംബം ബഹളം വച്ചതോടെയാണ് ആന പിന്മാറിയത്. സ്ഥലത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.



 


Reactions