Hot Posts

6/recent/ticker-posts

ശബരിമല വിമാനത്താവളത്തിന് 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ശബരിമല അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പാരിസ്ഥിതികാഘാത പഠനം നടത്തിയ റിപ്പോര്‍ട്ട് വിലയിരുത്താൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമിതിയുടെ ശുപാര്‍ശ പ്രകാരം 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


'ശബരിമല അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനം നടന്ന് വരികയാണ്. വിമാനത്താവള നടത്തിപ്പിന് കമ്ബനി രൂപീകരിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിച്ച്‌ വരികയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേത് പോലെ സിയാല്‍ മാതൃകയിലുള്ള കമ്ബനിയാകും രൂപീകരിക്കുക. 



എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ട 2570 ഏക്കര്‍ ഭൂമി വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി. ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനം നടത്തുന്നതിനായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ ചുമതലപ്പെടുത്തിയിരുന്നു. 


ഈ പഠനം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. 


ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നല്ല രീതിയിലുള്ള ആനുകൂല്യങ്ങളാണ് നല്‍കി വരുന്നത്. പിന്നീട് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാല്‍ ആ ഘട്ടത്തില്‍ പരിഹാരം കാണാവുന്നതാണ്.'-മുഖ്യമന്ത്രി പറഞ്ഞു.





 




Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ