Hot Posts

6/recent/ticker-posts

വാഴവെട്ട്: നഷ്ടപരിഹാര തുക കുറ്റവാളികളിൽ നിന്ന് ഈടാക്കണം: ഡാന്റീസ് കൂനാനിക്കൽ


കോട്ടയം: മൂവാറ്റുപുഴയിൽ ഓണ വിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത കർഷകന്റെ നാനൂറിലധികം കുലച്ച വാഴകൾ നിഷ്കരുണം വെട്ടിമാറ്റിയ കെ.എസ്.ഇ.ബി കർഷകന് നഷ്ടപരിഹാരം നൽകാനെടുത്ത തീരുമാനം സ്വാഗതാർഹമാണന്നും ഈ കൊടും കൃത്യം ചെയ്ത കെ.എസ്.ഇ.ബി.




ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാര തുക ഈടാക്കണമെന്നും കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാന്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു. 


യാതൊരു മുന്നറിയിപ്പും നൽകാതെ സാമാന്യ നീതിയ്ക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥർ സർക്കാരിന് ദുഷ്പേര് സൃഷ്ടിക്കുന്നതായും സാമൂഹ്യ വിരുദ്ധരായ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും ഡാന്റീസ് കൂനാനിക്കൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.





 


Reactions