Hot Posts

6/recent/ticker-posts

ജി.എസ്.ടി വരുമാനത്തില്‍ കുതിപ്പ്


ജൂലായിലെ ചരക്ക് സേവന നികുതി വരുമാനത്തില്‍ 10.8 ശതമാനം വര്‍ധന. 1.65 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ സമാഹരിച്ചത്.


എക്കാലത്തെയും മൂന്നാമത്തെ ഉയര്‍ന്ന തുകയാണ് ജൂലായില്‍ സര്‍ക്കാരിന് ലഭിച്ചത്. ജൂണില്‍ സമാഹരിച്ചതിനേക്കാള്‍ 2.2 ശതമാനം കൂടുതലുമാണിത്.


ജൂലായില്‍ കേന്ദ്ര ജിഎസ്ടി ഇനത്തില്‍ 29,773 കോടി രൂപയും സ്റ്റേറ്റ് ജി.എസ്.ടി ഇനത്തില്‍ 37,623 കോടിയും സംയോജിത ജി.എസ്.ടിയായി 85,930 കോടി രൂപയും ലഭിച്ചു. സെസ് ഇനത്തില്‍ 11,779 കോടിയും സമാഹരിച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ മാസമാണ് ജി.എസ്.ടി വരുമാനം 150 ലക്ഷം കോടി രൂപയ്ക്ക് മുകളിലാകുന്നത്.


2017-18 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി ഒരു ലക്ഷം കോടി രൂപയായിരുന്നു ചരക്ക് സേവന നികുതിയിനത്തില്‍ ലഭിച്ചിരുന്നത്. കോവിഡിന് ശേഷം 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇത് ശരാശരി 1.51 ലക്ഷം കോടിയായി.



 


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്