Hot Posts

6/recent/ticker-posts

പാലാ റോട്ടറി ക്ലബ്ബിന്റെ നോ ഇന്ത്യ പ്രൊ​ഗ്രാമിന്റെ ഭാ​ഗമായി ഫ്രണ്ട് ഷിപ്പ് ഡേയിൽ ​ഗ്രാമങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു


പാലാ റോട്ടറി ക്ലബ്ബിന്റെ നോ ഇന്ത്യ പ്രൊ​ഗ്രാമിന്റെ ഭാ​ഗമായി ഫ്രണ്ട് ഷിപ്പ് ഡേയിൽ ​ഗ്രാമങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചു.. മാണി സി കാപ്പൻ എം എൽ എ യാത്ര ഫ്ലാ​ഗ് ഓഫ് ചെയ്തു.


ഇന്ത്യയുടെ ആത്മാവ് ​ഗ്രാമങ്ങളിലാണെന്ന മഹാത്മ ​ഗാന്ധിയുടെ സന്ദേശം ഉൾക്കൊണ്ടാണ്.. പാലാ റോട്ടറി ക്ലബ്ബ് 2023 വർഷത്തെ പ്രവർത്തന പരിപാടികളിലൊന്നായി ഇന്ത്യയെ അറിയുക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്... ഇതിന്റെ ഭാ​ഗമായി എറണാകുളം ജില്ലയിലെ മരട്, തൃപ്പൂണിത്തുറ, വരാപ്പുഴ തുടങ്ങി അഞ്ചിലേറെ ​ഗ്രാമങ്ങൾ സന്ദർശനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു.


സംഘാം​ഗങ്ങൾ ഒരു ദിവസം  തദ്ദേശ വാസികളോടൊപ്പം ചിലവഴിക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ഒപ്പം പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി പരിഹരിക്കുന്നതിനും ശ്രമം നടത്തും... ഓ​ഗസ്റ്റ് ആറ് ഫ്രണ്ട് ഷിപ്പ് ഡേയിലാണ് യാത്ര ആരംഭിച്ചത്.. പാലാ റോട്ടറി ക്ലബ്ബിൽ നടന്ന പരിപാടിയിൽ മാണി സി കാപ്പൻ എം എൽ എ യാത്ര ഫ്ലാ​ഗ് ഓഫ് ചെയ്തു.


റോട്ടറി ക്ലബ്ബ് അം​ഗങ്ങളായ ഡോ ജോസ് കൊക്കാട്ട്, സന്തോഷ് മാട്ടേൽ, സിനി വാച്ചാപറമ്പിൽ, ദേവസ്യാച്ചൻ മറ്റത്തിൽ, പി സി ചെറിയാൻ, ഡോ. ബാബു തോമസ്, ജേക്കബ് സേവ്യർ കയ്യാലക്കകം, ജിമ്മി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു. 


പെരുമാട്ടിക്കുന്നേൽ റെജി മാത്യൂ, മിനി മാത്യൂ എന്നിവരാണ് എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ കോർഡിനേറ്റേഴ്സ്..  കേരളത്തിലെ മറ്റു ​ഗ്രാമങ്ങളിലും വരും ദിവസങ്ങളിൽ സംഘം സന്ദർശനം നടത്തും.






Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി