Hot Posts

6/recent/ticker-posts

റാ​ഗി​ങ്; പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു

പ്രതീകാത്മക ചിത്രം

എടപ്പാൾ (മലപ്പുറം)  റാഗിങ്ങിന്റെ ഭാഗമായി പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചതായി പരാതി. ചങ്ങരംകുളം പള്ളിക്കര സ്വദേശിയും എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‍ വൺ വിദ്യാർഥിയുമായ പള്ളത്ത് വാരിയത്ത് ഷാഹിൻ (17) ആണ് പരുക്കേറ്റ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കണ്ണിലും കഴുത്തിലും കൈകളിലും പുറംഭാഗത്തും സാരമായി പരുക്കേറ്റിട്ടുണ്ട്. 


കഴിഞ്ഞ ദിവസം സ്കൂൾ വിട്ടതിനു ശേഷമാണ് ഷാഹിനെ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ മുപ്പതോളം പേർ ചേർന്ന് ക്രൂരമായി മർദിച്ചത്. ഒരു സംഘം വിദ്യാർഥികൾ എത്തി ഷർട്ടിന്റെ ആദ്യ ബട്ടൺ ഇടാൻ ഷാഹിനെ നിർബന്ധിച്ചു. ഇത് അനുസരിക്കാതെ വന്നതോടെ കൂടുതൽ വിദ്യാർഥികൾ എത്തി മർദിച്ചുവെന്നാണ് പറയുന്നത്. 


അധ്യാപകരെ പരാതി അറിയിച്ച ശേഷം വീട്ടിൽ എത്തിയെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ചങ്ങരംകുളത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 


രക്ഷിതാക്കളുടെ പരാതി പ്രകാരം ചങ്ങരംകുളം പൊലീസ് ആശുപത്രിയിലും സ്കൂളിലും എത്തി വിവരങ്ങൾ ശേഖരിച്ചു. കേസെടുത്തിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും സിഐ ബഷീർ ചിറക്കൽ അറിയിച്ചു.




 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും