Hot Posts

6/recent/ticker-posts

കണ്ടെയ്നർ ലോറിയുടെ മുകളിൽ മരം വീണു




കടുത്തുരുത്തി ആപ്പാഞ്ചിറ ആയാംകുടി പിഡബ്ല്യുഡി റോഡിൽ കണ്ടെയ്നർ ലോറിയ്ക്ക് മുകളിൽ വാ​ഗമരം വീണു. ചുവട് കേടായി നിന്ന മരമാണ് ഇന്ന് രാവിലെ  ലോറിയുടെ മുകളിലേക്ക് മറിഞ്ഞുവീണത്.


മറ്റ് അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. വാർഡ് മെമ്പർ നോബി മുണ്ടക്കലിന്റെ  നേതൃത്വത്തിൽ മരം മുറിച്ചുനീക്കി.


ഇതുപോലെ ആറോളം വാഗമരങ്ങൾ റോഡിന്റെ ഇരുവശത്തായി  അപകടഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. എത്രയും വേഗം ഇവ മുറിച്ചുമാറ്റുന്നതിന് വേണ്ട നടപടികൾ അധികാരികൾ സ്വീകരിക്കുമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വാർഡ് മെമ്പറും പഞ്ചായത്ത് കമ്മറ്റിയും ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിട്ടുള്ളതാണ്.







 



Reactions