Hot Posts

6/recent/ticker-posts

കർഷക കൂട്ടായ്മയ്ക്ക് പാലാ മാതൃക: ഫാ.ജേക്കബ് മാവുങ്കൽ


പാലാ: സർക്കാർ ആനുകൂല്യങ്ങളും സഹായങ്ങളും കർഷകർക്ക് നേടിയെടുക്കാൻ കർഷക കൂട്ടായ്മകൾ അനിവാര്യമാണന്നും ഈ രംഗത്ത് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഇടപെടൽ മഹത്തരമാണന്നും കേരള സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ.ജേക്കബ് മാവുങ്കൽ അഭിപ്രായപ്പെട്ടു. നബാർഡ്, എസ്.എഫ്.എ.സി, എൻ.സി.ഡി.സി തുടങ്ങി വിവിധ സർക്കാർ ഏജൻസികളുടെ അംഗീകാരത്തോടെ കർഷക ഉൽപാദക കമ്പനികൾ ആരംഭിച്ചിരിക്കുന്നത് മാതൃകാപരമാണന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

പി.എസ്.ഡബ്ളിയു.എസ് രൂപീകരിച്ച പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ഫാ. മാവുങ്കൽ. പാലാ മുണ്ടുപാലം സ്റ്റീൽ ഇൻഡ്യാ കോപ്ലക്സിലെ അഗ്രിമ സെൻട്രൽ നഴ്സറി ഹാളിൽ നടന്ന സമ്മേളനത്തിൽ കമ്പനി ചെയർമാൻ സിബി കണിയാംപടി അദ്ധ്യക്ഷത വഹിച്ചു. 


പി.എസ്.ഡബ്ലിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ ഷെയർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അസി.ഡയറക്ടർ അഡ്വ.ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ജോയി മടിയ്ക്കാങ്കൽ, വിമൽ ജോണി, പി.വി.ജോർജ് പുരയിടം, ക്ലാരിസ് ചെറിയാൻ, ഷീബാ ബെന്നി, സി.ലിറ്റിൽ തെരേസ്, മേർളി ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. 


ഡാന്റീസ് കൂനാനിക്കൽ, സജോ ജോയി, വിജയ്ഹരിഹരൻ, എബിൻ ജോയി, സാജു വടക്കൻ, മാനുവൽ ആലാനി, സൗമ്യാ ജയിംസ്, കലാദേവി ടീച്ചർ, ശാന്തമ്മ ജോസഫ്, ഷീലാ ബെന്നി, ആൻസു ജോർജ് ഹർഷ ഗോപി, തുടങ്ങിയവർ നേതൃത്വം കൊടുത്തു.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം