Hot Posts

6/recent/ticker-posts

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നാനാത്വത്തിലെ ഏകത്വത്തെ തകിടംമറിക്കും:  ജോസ് കെ മാണി



കോട്ടയം: പ്രാദേശിക താൽപര്യങ്ങൾ അടിച്ചമർത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം അരക്കിട്ടുറപ്പിക്കാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നീക്കത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.നാനാത്വത്തിൽ ഏകത്വം കണ്ടെത്തുന്ന ഇന്ത്യൻ ഫെഡറലിസത്തിന്റെ അസ്ഥിവാരത്തെ ഈ നീക്കം ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.


'രാജ്യത്ത് തനത് സംസ്കാരവും ജീവിതരീതികളും നിലനിർത്തുന്ന വിഭാഗങ്ങളെ ഭയപ്പെടുത്തി ഒപ്പം നിർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഒപ്പം സംസ്ഥാനങ്ങളിൽ കാലാനുസൃതമായി നടക്കേണ്ട വികസന പ്രവർത്തനങ്ങളെ ഈ നീക്കം തടസ്സപ്പെടുത്തുകയും ചെയ്യും.'



വംശഹത്യ ഇപ്പോഴും അരങ്ങേറുന്ന മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം കാണുകയാണ്. അതിന്റെ തനിയാവർത്തനങ്ങൾ രാജ്യത്തുണ്ടാകാൻ മാത്രമേ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിക്കത്തിലൂടെ സാധിക്കുകയുള്ളൂവെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ജില്ലാ പ്രസിഡണ്ട് പ്രഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, ജോർജുകുട്ടി അഗസ്തി, വിജി എം തോമസ്, ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ളാക്കൽ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല, പെണ്ണന്മ തോമസ് പന്തലാനി എന്നിവർ പ്രസംഗിച്ചു.



 


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്