Hot Posts

6/recent/ticker-posts

എല്‍ബി അഗസ്റ്റിന്‍ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്


കോട്ടയം: കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡണ്ടായി എല്‍ബി അഗസ്റ്റിന്‍ (കടുത്തുരുത്തി) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ജിക്കു മാത്യു (ഏറ്റുമാനൂര്‍), ഫിലിപ്പ് മാത്യു (കോട്ടയം), ജനറല്‍ സെക്രട്ടറിമാരായി ജോ ജോസഫ് - ഓഫിസ് ചാര്‍ജ് (പൂഞ്ഞാര്‍), ബിനു പുളിയുറുമ്പില്‍ (പാല), വിനു കുര്യന്‍ (കടുത്തുരുത്തി), സെബിന്‍ ചാക്കോ v(ചങ്ങനാശ്ശേരി), ടോം ഇഞ്ചികാല (കാഞ്ഞിരപ്പള്ളി) എന്നിവരും ട്രഷററായി ഡേവിസ് പാബ്ലാനി (പൂഞ്ഞാര്‍) തെരഞ്ഞെടുക്കപ്പെട്ടു.




സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലാ കമ്മറ്റിയില്‍ നിന്നും സിറിയക് ചാഴിക്കാടന്‍ (കടുത്തുരുത്തി), ബിറ്റു വൃന്ദാവന്‍ (ഏറ്റുമാനൂര്‍), യൂജിന്‍ ജോസഫ് (കടുത്തുരുത്തി), മനു ആന്റണി (പാല), അനൂപ് കെ ജോണ്‍ (പുതുപ്പള്ളി), അഡ്വ.ജില്ലറ്റ് ഈനാസ്, അജേഷ് കുമാര്‍, കെ ചാര്‍ളി ഐസക് എന്നിവരും മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ 20 അംഗങ്ങളെയും തെരഞ്ഞെടുത്തു.




പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു മുഖ്യ ഭരണാധികാരിയായിരുന്നു. സ്റ്റീഫന്‍ ജോര്‍ജ്, റോണി മാത്യു, സണ്ണി തെക്കേടം, അലക്‌സ് കോഴിമല, വിജി എം തോമസ്, സഖറിയാസ് കുതിരവേലി, സാജന്‍ തൊടുക, സിറിയക് ചാഴിക്കാടന്‍, ബിറ്റു വൃന്ദാവന്‍, യൂജിന്‍ ജോസഫ്, റോണി വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ