Hot Posts

6/recent/ticker-posts

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി തലനാട് ഗ്രാമപഞ്ചായത്തും ലയൺസ് ക്ലബും


തലനാട്: തലനാട് ഗ്രാമപഞ്ചായത്തും അരുവിത്തുറ ലയൺസ് ക്ലബും ചേർന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. 2023 സെപ്തംബർ 12 ചൊവ്വാഴ്ച രാവിലെ പത്തു മണിയ്ക്ക് തലനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. 



ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ യോഗം ഉദ്ഘാടനം ചെയ്തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അരുൺ കുളമ്പള്ളിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ലയൺസ് ക്ലബ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. ലയൺസ് ക്ലബ് മെമ്പർമാരായ അഡ്വ.പി.എസ് സുനിൽ, കെ.ആർ ഷാജി, സുകുമാരൻ പുതിയകുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




 

Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ