Hot Posts

6/recent/ticker-posts

മല്ലു ട്രാവലർക്കെതിരേ ലുക്ക്-ഔട്ട് നോട്ടീസ്



കൊച്ചി: സൗദി യുവതിയോട് ലൈംഗികാതിക്രമം കാട്ടി എന്ന കേസിൽ വ്‌ളോഗറായ മല്ലുട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാനെതിരേ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളത്തിലാണ് ലുക്ക്-ഔട്ട് നോട്ടീസ്. വ്ളോഗറോട് ഹാജരാകാൻ പോലീസ് നിർദേശം നൽകി.


ഇയാൾ വിദേശത്തായതിനാൽ പരാതി ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന് ഇയാടെ ചോദ്യംചെയ്യാനോ മറ്റു നടപടികളിലേക്കു കടക്കാനോ സാധിച്ചിരുന്നില്ല. 


എത്രയും വേഗം സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് നിർദേശം നൽകിയിരുന്നു. ഇതിനൊപ്പമാണ് ഇപ്പോൾ ലുക്ക്-ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.


ഇയാൾ കേരളത്തിൽ എത്തുകയാണെങ്കിൽ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് തങ്ങളെ അറിയിക്കണമെന്നാണ് പോലീസ് നിർദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ മുമ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


Reactions