Hot Posts

6/recent/ticker-posts

ഓള്‍ ഇന്ത്യ പെര്‍മിറ്റ് ബസിന്റെ ഓട്ടം തടഞ്ഞ് എംവിഡി



ഓള്‍ ഇന്ത്യ പെര്‍മിറ്റിൽ ഓട്ടം തുടങ്ങിയ സ്വകാര്യ ബസിന്റെ യാത്ര മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. വ്യവസ്ഥകള്‍ പരിശോധിക്കാതെ വാഹനത്തിന്റെ സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ പത്തനംതിട്ട ജില്ലാ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി.


ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി അടച്ചാല്‍ ഏതുപാതയിലൂടെ വേണമെങ്കിലും പെര്‍മിറ്റിലാതെ ഓടാന്‍ അനുമതിയുണ്ടെന്നാണ് സ്വകാര്യബസ്സുടമകളുടെ നിലപാ‌ട്. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാം. 


ഇത് ശരിവെക്കുന്ന നിയമോപദേശമാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ക്കും ലഭിച്ചിട്ടുള്ളത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.യെ പ്രതികൂലമായി ബാധിക്കുന്ന ഈ സംവിധാനത്തിനെതിരേ നടപടിയെടുക്കാന്‍ ഉന്നതല സമ്മര്‍ദം മോട്ടോര്‍ വാഹനവകുപ്പിനുണ്ട്.

പെര്‍മിറ്റ് വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്നു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ബസ് യാത്രപുറപ്പെടുന്നതിനുമുമ്പേ പിടികൂടി സാങ്കേതികപ്പിഴവുകളുടെപേരില്‍ ഫിറ്റ്നസ് റദ്ദാക്കി. മുന്‍വശത്തെ ചില്ലിന് പൊട്ടല്‍, ജി.പി.എസ്. തകരാര്‍, ടയറിന് തേയ്മാനം, ചവുട്ടുപടി തകര്‍ന്നു, ബ്രേക്ക് പോരായ്മ തുടങ്ങിയ നിസ്സാരകുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.


15 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിച്ച് ബസ് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാനും നിര്‍ദേശം നല്‍കി. തത്കാലം ബസിന്റെ യാത്ര തടഞ്ഞിട്ടുണ്ടെന്ന ആശ്വാസത്തിലാണ് മോട്ടോര്‍വാഹനവകുപ്പ്. 


ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ബസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ഇതിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. സംസ്ഥാനത്തെ ഒട്ടേറെ സ്വകാര്യബസ്സുടമകള്‍ ഓള്‍ ഇന്ത്യാ പെര്‍മിറ്റിനുവേണ്ടി അപേക്ഷിച്ചിട്ടുണ്ട്. അതേസമയം ബസിന്റെ പെർമിറ്റ് റദ്ദാക്കിയതിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. 


 


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ