പത്രങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്നത് നമ്മുടെ നാട്ടിലെ ഒരു സമ്ബ്രദായമാണ്. ഈ പരിപാടി അവസാനിപ്പിക്കണമെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കര്‍ശന നിര്‍ദേശം. ന്യൂസ്പേപ്പറിലെ മഷിയില്‍ മാരകമായ രാസവസ്തുക്കളുണ്ട്.

പത്രത്തില്‍ ഉപയോഗിക്കുന്ന മഷിയില്‍ അപകടകരമായ ബയോ ആക്റ്റീവ് നിറമുള്ള പിഗ്മെന്റുകളും ഘടകങ്ങളും ശ്വാസകോശം, ദഹനനാളം, മൂത്രാശയ അര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്ന ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍, നാഫ്തൈലാമിൻ തുടങ്ങിയ രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു.
അതിനാല്‍ പേപ്പര്‍ പ്രിന്റിംഗിന് ഉപയോഗിക്കുന്ന മഷി ശരീരത്തിലെത്തുന്നത് സുരക്ഷിതമല്ല. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ലെഡ്, കാഡ്മിയം, ഗ്രാഫൈറ്റ് എന്നിവ മഷിയില്‍ അടങ്ങിയിട്ടുണ്ട്.

2018ല്‍ പത്രങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞുനല്‍കുന്നത് എഫ്.എസ്.എസ്.എ.ഐ നിരോധിച്ചതാണ്. അതുപോലെ പക്കാവട, സമൂസ തുടങ്ങിയ ഭക്ഷണ സാധനങ്ങളിലെ എണ്ണ ഒപ്പിയെടുക്കാനും പത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
