
ശുചിത്വ പ്രതിജ്ഞയോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ആശ വർക്കേഴ്സ്, അങ്കണവാടി ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, സന്നദ്ധസംഘടനകൾ, സ്കൂൾ NSS അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തതോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഒക്ടോബർ 2ന് സമ്പൂർണ്ണ ശുചിത്വദിനമായി ആചാരിക്കുമെന്നും പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.

