Hot Posts

6/recent/ticker-posts

അപര്‍ണാ നായരുടെ മരണത്തില്‍ ഭർത്താവിന്റെ മൊഴിയെടുത്തു


തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണാ നായരുടെ മരണത്തില്‍ കരമന പോലീസ് ഭര്‍ത്താവ് സഞ്ജിത്തിന്റെ മൊഴിയെടുത്തു. സംഭവദിവസം അപര്‍ണയുമായി വാക്കുതര്‍ക്കമുണ്ടായെന്ന് സഞ്ജിത്ത് മൊഴിനല്‍കി.


രാവിലെ ഇരുവരും ആറ്റുകാലില്‍ ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. രാത്രിയോടെ ഓണാഘോഷം കാണാന്‍ പോകാനിരുന്നതാണെന്നും ഇതിനിടയില്‍ തര്‍ക്കം ഉണ്ടായിയെന്നുമാണ് സഞ്ജിത്ത് പോലീസില്‍ മൊഴി നല്‍കിയത്. 



വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് സഞ്ജിത്ത് കുട്ടിയുമായി വീട്ടില്‍നിന്നിറങ്ങിപ്പോയി. മേട്ടുക്കടയിലെത്തിയപ്പോള്‍ അപര്‍ണ ആത്മഹത്യക്കു ശ്രമിച്ചുവെന്ന ഫോണ്‍കോളിനെ തുടര്‍ന്നാണ് മടങ്ങിയെത്തിയതെന്നും മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. അമ്മ അച്ഛനെ കുപ്പികൊണ്ട് തലയ്ക്കടിച്ചുവെന്ന് മൂന്നുവയസ്സുകാരി മകളും മൊഴിനല്‍കിയതായും കരമന പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056, 0471-2552056)




 


Reactions