Hot Posts

6/recent/ticker-posts

പുരോഗമന കലാസാഹിത്യസംഘം പാലാ ഏരിയ സമ്മേളനം നടന്നു




പുരോഗമന കലാസാഹിത്യസംഘം പാലാ ഏരിയ സമ്മേളനം ഇഎംഎസ് മന്ദിരത്തിൽ വച്ച് നടന്നു. സമ്മേളനം സംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥാന കമ്മിറ്റി അംഗം വി.ജി.ശിവദാസ് സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി അഡ്വക്കേറ്റ വി.ജി. വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 


ഏരിയ പ്രസിഡൻറ് എ എസ് ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. നാരായണൻ കാരനാട്ട് ,സതീഷ് കുമാർ, ജോർജ് പി എം എന്നിവർ ഗാനങ്ങൾ ആലപിച്ചു. കെ ജെ ജോൺ പി.എം. ജോസഫ്, എം ജി രാജു,സതീഷ് മണർകാട് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.


ഗ്രാമീണ ഗ്രന്ഥശാലകളുടെ ജനാധിപത്യപരമായ ഉള്ളടക്കം തകർക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തെ പ്രതിഷേധിച്ചുകൊണ്ട് സമ്മേളനം പ്രമേയം പാസാക്കി.
പ്രസിഡണ്ടായി എ എസ് ചന്ദ്രമോഹനനെയും സെക്രട്ടറിയായി അഡ്വക്കേറ്റ് വി.ജി. വേണുഗോപാലിനെയും തിരഞ്ഞെടുത്തു.





Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി