Hot Posts

6/recent/ticker-posts

സ്വകാര്യബസില്‍ ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ണൂർ സ്വദേശി പിടിയിൽ


representative image

കൊച്ചി: സ്വകാര്യബസില്‍ യാത്രചെയ്യുന്നതിനിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ പുത്തൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ ഷിനോദ് (45) പിടിയിലായി.



ഞായറാഴ്ച വൈകീട്ട് 4.15-നാണ് സംഭവം. ഗുരുവായൂര്‍വൈറ്റില റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്രചെയ്ത തൃശ്ശൂര്‍ എടത്തുരുത്തി സ്വദേശിനിക്കുനേരേയാണ് ലൈംഗികാതിക്രമം നടത്തിയത്. 


യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി വനിതാ പൊലീസിന്റെ സിറ്റി വാരിയേഴ്സാണ് ഇയാളെ പിടികൂടിയത്.






Reactions