Hot Posts

6/recent/ticker-posts

അദ്ധ്യാപക ദിനത്തിൽ പ്രിയ അദ്ധ്യാപകർക്ക് മധുര സമ്മാനങ്ങളുമായി സെന്റ് ജോൺസ് എൽ.പി സ്കൂളിലെ കുട്ടികൾ


അമ്പാറനിരപ്പേൽ: തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർക്ക് സ്നേഹാദരവുകൾ അർപ്പിച്ച്  അമ്പാറനിരപ്പേൽ സെന്റ്.ജോൺസ് എൽ.പി സ്കൂളിലെ കുട്ടികൾ അദ്ധ്യാപക ദിനം ഹൃദ്യമായി ആഘോഷിച്ചു. 


വീട്ടിൽ നിന്ന് കൊണ്ടുവന്ന പൂച്ചെണ്ടുകൾ നൽകി കുട്ടികൾ അദ്ധ്യാപകരെ സ്വീകരിച്ചു. അദ്ധ്യാപകർ തിരികെ മധുരം നൽകി കുട്ടികളുടെ സ്നേഹത്തിന് നന്ദി അർപ്പിച്ചു.കുട്ടികൾ അദ്ധ്യാപകർക്ക് അദ്ധ്യാപക ദിനത്തിന്റെ ആശംസകൾ അർപ്പിച്ചു.



പ്രിയ അദ്ധ്യാപകരോട് തങ്ങൾക്കുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി എല്ലാ കുട്ടികളും ഒരുമിച്ച് അദ്ധ്യാപകർക്ക് വന്ദനം അർപ്പിച്ചു. 


അധ്യാപക ദിനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഷോർട് ഫിലിം റിലീസ് ചെയ്തത് ഏറെ ശ്രദ്ധേയമായി. സെന്റ് ജോൺസ് എൽ.പി സ്കൂളിലെ എന്നെന്നും ഓർമയിൽ സൂക്ഷിക്കാൻ മനോഹരമായ ഒരു അദ്ധ്യാപക ദിനമാണ് കടന്നുപോയത്.



 


Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ