Hot Posts

6/recent/ticker-posts

കോട്ടയത്ത് കഞ്ചാവ് വില്‍പന നടന്ന വീട്ടില്‍ മോഷണശ്രമം


representative image

കോട്ടയത്ത് നായ്ക്കളുടെ  കാവലില്‍ കഞ്ചാവ് വില്‍പന നടന്ന വീട്ടില്‍ മോഷണശ്രമം. വില കൂടിയ നായ്ക്കളെയും മീനുകളെയും മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായി. 


കോട്ടയം സ്വദേശികളായ റൊണാള്‍ഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവര്‍ ഡോഗ് ഹോസ്റ്റല്‍ ഉടമ റോബിന്റെ സുഹൃത്തുക്കളാണെന്ന് സംശയമുണ്ട്. മോഷണശ്രമത്തെ തുടര്‍ന്ന് പൂട്ടിയിട്ട വീടിനും  സ്ഥലത്തിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. 


അതേസമയം കഞ്ചാവ് കച്ചവടം നടത്തിയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 



ആറു നായ്ക്കളെ ഉടമകള്‍ കൊണ്ടുപോയി  കുമാരനല്ലൂരിലെ ഡോഗ് ഹോസ്റ്റലിലേക്ക് എത്തിയിരുന്നവരുടെ വീടുകളിൽ തിരച്ചിൽ നടത്തി. റോബിൻ ജോർജ് ഓടിരക്ഷപ്പെട്ട ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്