Hot Posts

6/recent/ticker-posts

തിരുക്കുടുംബ സം​ഗമം സെപ്റ്റംബർ 28ന്



സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡീ പോൾ പാലാ ഏരിയ കൗൺസിലിന്റെ ആറാം തിരുക്കുടുംബ സം​ഗമം സെപ്റ്റംബർ 28ന് നടക്കും. ളാലം പഴയ പള്ളിയിലാണ് സം​ഗമം നടക്കുന്നത്. 


സെന്റ് വിൻസെന്റ് ഡിപോളിന്റെ തിരുനാളിനോടനുബന്ധിച്ചാണ് പരിപാടി സം​ഘടിപ്പിച്ചിരിക്കുന്നത്. 


പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സഭകളിലെ സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനങ്ങളിൽ സംരക്ഷിക്കപ്പെടുന്ന 550ൽ പരം വയോജനങ്ങളുടെയും 300ൽ പരം കുട്ടികളുടെയും സം​ഗമമാണ് നടക്കുക.





Reactions