Hot Posts

6/recent/ticker-posts

വിജയ് ആന്റണിയുടെ മകളുടെ മരണത്തിന്റെ ഞെ‌ട്ടലിൽ സിനിമാലോകം



നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ വിയോഗം നല്‍കിയ ദുഖത്തിലാണ് സിനിമാലോകം. ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മീര (16)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീര പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു. മാനസിക സമ്മര്‍ദം മീരയെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക വിവരം.


മീരയുടെ മരണത്തില്‍ ഒട്ടേറെയാളുകളാണ് അനുശോചനം രേഖപ്പെടുത്തുന്നത്. വളരെ ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ് മീരയുടെ മരണമെന്ന് നടന്‍ ശരത്കുമാര്‍ കുറിച്ചു. സംവിധായകരായ കാര്‍ത്തിക് സുബ്ബുരാജ്, വെങ്കട് പ്രഭു തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.



സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വിജയ് ആന്റണിയുടെ മൂത്ത മകളാണ് മീര. ലാര എന്ന മകള്‍ കൂടിയുണ്ട്.

Reactions