Hot Posts

6/recent/ticker-posts

വാഹനാപകടവും ഗതാഗത കുരുക്കും; ചന്ദ്രപ്പുര, പുല്ലത്താൻ കവലകളിൽ ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കും


പുല്ലത്താൻ കവല മൃഗാശുപത്രി ജംഗ്‌ഷൻ

മഞ്ഞപ്ര: ചന്ദ്രപ്പുരകവലയിലും പുല്ലത്താൻ ജംഗ്ഷനിലും അപകടങ്ങൾ ഒഴിവാക്കുന്നതിന് ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കുവാൻ അംഗീകാരം ലഭിച്ചതായി ഇന്ദിര ഗാന്ധി കൾ ച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ചന്ദ്രപ്പുര, പുല്ലത്താൻ കവലകളിൽ അടിക്കടി ഉണ്ടാകുന്ന വാഹന അപകടങ്ങൾ ചൂണ്ടികാണിച്ച് നാട്ടുകാരുടെ ഒപ്പ് സമാഹരിച്ച് കൾച്ചറൽ ഫോറം പൊതുമരാമത്ത് വകുപ്പിന് നൽകിയ നിവേദനത്തെ തുടർന്ന് അധികൃതർ ഈ അപകട മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 


ഇതേ തുടർന്നാണ് ഈ രണ്ട് ജംഗ്ഷനുകളിൽ വർധിച്ചു വരുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് അപായ സൂചന മുന്നറിയിപ്പ് ബോർഡുകളും മറ്റും സ്ഥാപിച്ചത്. നാലു ഭാഗത്ത് നിന്നും റോഡുകൾ സംഗമിക്കുന്ന ഭാഗമാണ് ചന്ദ്രപ്പുര, പുല്ലത്താൻ കവലകൾ.



ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് അടുത്തയിടെ ഈ രണ്ട് മേഖലകളിലും ഉണ്ടായിട്ടുള്ളത്. മലയാറ്റൂർ തീർത്ഥാടന കാലത്ത് ചന്ദ്രപ്പുര ജംഗ്ഷൻ ഗതാഗത കുരുക്കിൽ പൂർണ്ണമായും അകപ്പെടും.


കോഴിക്കോട്, പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാലടിയിൽ പ്രവേശിക്കാതെ എളുപ്പ മാർഗം ചന്ദ്രപ്പുര- മലയാറ്റൂർ പാലം വഴിയാണ് കടന്ന് പോകുന്നത്. കാലടി -മഞ്ഞപ്ര, അങ്കമാലി- മലയാറ്റൂർ എന്നീ റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ ജംഗ്ഷനാണ് ചന്ദ്രപ്പുര.

ചില സമയങ്ങളിൽ ബസുകൾക്ക് പോലും സമയനിഷ്ഠ കൃത്യമായി പാലിക്കാനാകുന്നില്ല. ഇതു മൂലം വിവിധയിടങ്ങളിൽ ജോലിക്കു പോകുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന യാത്രക്കാർ ഏറെ പ്രയാസപ്പെടുന്നുണ്ട്.

ഗതാഗത കുരുക്കിൽ പെടുന്നതിനാൽ ഓട്ടോ തൊഴിലാളികളും ദുരിതത്തിലാണ്.
പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ചന്ദ്രപ്പുര, പുല്ലത്താൻ കവലകൾ.വാഹനങ്ങളുടെ ബാഹുല്യം മൂലം പ്രായമായവർക്കും കുട്ടികൾക്കും റോഡ് മുറിച്ചു കടക്കുന്നതിന് കൂടുതൽ സമയം കാത്തു നിൽക്കേണ്ടി വരുന്നു. ചന്ദ്രപ്പുര, പുല്ലത്താൻ കവലകളിൽ അടിയന്തരമായി സീബ്രാ ലൈൻ വരയ്ക്കണമെന്ന ആവശ്യവും കൾച്ചറൽ ഫോറം ഉന്നയിച്ചു. പൊതു മരാമത്ത് വകുപ്പിന്റെ അനുവാദം ലഭിച്ചതിനെ തുടർന്ന് സിഗ്നൽ ബ്ലിങ്കർ ലൈറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രാരംഭം കുറിച്ചതായി കൾച്ചറൽ ഫോറം ഭാരവാഹികൾ പറഞ്ഞു.

ഒക്ടോബർ 31 ന് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ ഉദ്ഘാടനം നടത്താനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്ന് വരുന്നത്.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്