Hot Posts

6/recent/ticker-posts

പോസ്റ്റ് ഓഫീസിൽ എത്തി ജീവനക്കാരെ ആദരിച്ച് വിദ്യാർത്ഥികളും അധ്യാപകരും


ചെമ്മലമറ്റം: ലോക തപാൽ ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചെമ്മലമറ്റം പോസ്റ്റ് ഓഫീസിൽ എത്തി ജീവനക്കാരെ ആദരിച്ചു. 



ഹെഡ്മാസ്റ്റർ സാബു മാത്യു ജീവനക്കാർക്ക് പുഷ്പങ്ങൾ നല്കി. അധ്യാപകരായ പ്രിയ ഫിലിപ്പ്, സെബാസ്റ്റ്യൻ മാത്യു, ജിജി ജോസഫ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.




Reactions