Hot Posts

6/recent/ticker-posts

ഫാ. ജോസ് പുലവേലിയുടെ സംസ്‌കാരം വെള്ളിയാഴ്ച കുറവിലങ്ങാട് പള്ളിയിൽ




കുറവിലങ്ങാട്: പാലാ അൽഫോൻസാ കോളേജ് ബർസാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന റവ.ഡോ.ജോസ് ജോസഫ് പുലവേലിലിന്റെ സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് കുറവിലങ്ങാട് പള്ളിയിൽ നടക്കും.  


മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ 8.30 വരെ മേവടയിലുള്ള സഹോദരൻ ഐസക്കിന്റെ വസതിയിലും 9.30 മുതൽ 10 വരെ പാലാ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിലും 10.30മുതൽ 11വരെ കരൂർ തിരുഹൃദയ ദേവാലയത്തിലും പൊതുദർശനത്തിന് വെയ്ക്കും. തുടർന്നാണ് കുറവിലങ്ങാടുള്ള വസതിയിലേക്കുള്ള യാത്ര.


വെള്ളിയാഴ്ച 1.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വസതിയിലെ ശുശ്രൂഷകൾ നടക്കും. ഫാ. ജോസ് പുലവേലിയുടെ സഹോദരൻ പി. ജെ. കുര്യന്റെ വസതിയിൽ രാവിലെ 11.30 മുതൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ടിന് മൃതദേഹം കുറവിലങ്ങാട് പള്ളിയിലെത്തിച്ച് തിരുകർമ്മങ്ങൾ നടത്തും.


ഐസക്ക് പി.ജെ. പുലവേലിൽ, മേവട, പി ജെ കുര്യൻ കുറവിലങ്ങാട്, ചിന്നമ്മ ജോസഫ് ഇഴറേട്ട് കുറവിലങ്ങാട്, എൽസമ്മ കുമ്പൂക്കിൽ വാക്കാട്, തെയ്യാമ്മ മാഞ്ചിറ, വാക്കാട് എന്നിവരാണ് സഹോദരങ്ങൾ.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍