Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പഞ്ചായത്ത് തല കൺവെൻഷൻ ഇന്ന്




തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ക്ലീൻ തീക്കോയി ഗ്രീൻ തീക്കോയി എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ഗ്രാമപഞ്ചായത്ത് തല കൺവെൻഷൻ 10/ 10 /2023 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. 


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ, ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൺവെൻഷനിൽ പങ്കെടുക്കും. 


ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ, നിർവഹണ ഉദ്യോഗസ്ഥർ, വ്യാപാര വ്യവസായ പ്രതിനിധികൾ, കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടന പ്രതിനിധികൾ, സ്കൂൾ പിടിഎ പ്രതിനിധികൾ, എൻഎസ്എസ്, എൻസിസി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും.









Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍