Hot Posts

6/recent/ticker-posts

കേരളത്തിലെ സഹകരണ മേഖലയിൽ കേന്ദ്ര ഇടപെടൽ അവസാനിപ്പിക്കണം- പ്രൊഫ. ലോപ്പസ് മാത്യു



പാലാ: നോട്ട് നിരോധനം മുതൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ഉള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും സഹകരണ സ്ഥാപനങ്ങൾക്ക് ഇൻകംടാക്സ് ചുമത്തുന്ന നടപടികളും കേരള ബാങ്ക് രൂപീകരിച്ചപ്പോൾ മുതലുള്ള ഇടപെടലുകളും സുപ്രീംകോടതിയെ സമീപിച്ചാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. 



ഇപ്പോൾ ഇ.ഡിയെ ഉപയോഗിച്ചു കള്ളകഥകൾ ഉണ്ടാക്കി സഹകരണ ബാങ്കുകളെ നശിപ്പിക്കുവാൻ ശ്രമിക്കുകയാണ്. 2.50 ലക്ഷം കോടി നിക്ഷേപം ലക്ഷ്യമാക്കിയുള്ള ശ്രമങ്ങൾ കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും എൽഡിഎഫ് ജില്ല കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.


വലവൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു.



എസ്ബിഐ ഉൾപ്പെടെ നാഷണലൈസഡ് ബാങ്കുകളും കൊമേഴ്സ്യൽ ബാങ്കുകളും ന്യൂജനറേഷൻ ബാങ്കുകളിലെയും വായ്പ കുടിശ്ശിക കിട്ടാക്കടം എന്ന പേരിൽ  25 ലക്ഷം കോടിയാണ് കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. എന്നാൽ സഹകരണ മേഖലയിൽ എഴുതി തള്ളൽ ഇല്ല. കൃത്യമായ നടപടികളിലൂടെ കുടിശ്ശിക പിരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


യോഗത്തിൽ ജിൻസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, ടോബിൻ.കെ.അലക്സ്, പി.കെ.ഷാജകുമാർ, ഫിലിപ്പ് കുഴികുളം, ഡോമിനിക് തോമസ്, ബൈജു ജോൺ, കുഞ്ഞുമോൻ മാടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു