Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയിൽ ലോഗോസ് ക്വിസ് ഗ്രാൻഡ്ഫിനാലെ മത്സരം ഒക്ടോബർ 15 ന്




കാവുംകണ്ടം: കാവുകണ്ടം ഇടവക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുടുംബ വർഷത്തോടനുബന്ധിച്ച് കാവുംകണ്ടം ഇടവകയിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ലോഗോസ് ക്വിസ്  ഗ്രാൻഡ്ഫിനാലെ മത്സരം ഒക്ടോബർ 15 ഞായറാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് 1.30ന് കാവുംകണ്ടം പാരീഷ് ഹാളിലാണ് ഫിനാലെ.
 


ഇടവകയിലെ കുടുംബ കൂട്ടായ്മ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 14 കുടുംബങ്ങളാണ് ലോഗോസ് ക്വിസ് ഫൈനൽ മത്സരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. 


ജോഷ്വായുടെ പുസ്തകം 13 മുതൽ 24 വരെയുള്ള അധ്യായങ്ങൾ, പ്രഭാഷകൻ 27 മുതൽ 33 വരെയുള്ള അധ്യായങ്ങൾ, ലൂക്കാ 1മുതൽ 8 വരെയുള്ള അധ്യായങ്ങൾ, 2 കോറിന്തോസ് 1 മുതൽ 6 വരെയുള്ള അധ്യായങ്ങൾ തുടങ്ങിയ ബൈബിൾ ഭാഗമാണ് മത്സരത്തിനുള്ളത്. 



മത്സരത്തിലെ വിജയികൾക്ക് കൂടുംബ കൂട്ടായ്മ വാർഷിക സമ്മേളനത്തിൽ സമ്മാനം നൽകുന്നതാണ്.

വികാരി ഫാ.സ്കറിയ വേകത്താനം, സിജു കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ബിൻസി ഞള്ളായിൽ, ലിസി ജോസ് ആമിക്കാട്ട് കൊച്ചുറാണി ജോഷി ഈരുരിക്കൽ, ബേബി തോട്ടക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നതാണ്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍