Hot Posts

6/recent/ticker-posts

ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധ രക്തദാന ക്യാമ്പും നടന്നു



ഉഴവൂർ:  ജില്ലാ ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റിന്റേയും ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റേയും  കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും ഉഴവൂർ സെന്റ് സ്‌റ്റീഫൻ കോളേജ് എൻ സി സി, എൻ എസ് എസ് യൂണിറ്റുകളുടെയും പാലാ ബ്ലഡ് ഫോറത്തിന്റെയും  ആഭിമുഖ്യത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധ രക്തദാന ക്യാമ്പും ഉഴവൂർ സെന്റ് സ്‌റ്റീഫൻസ്  കോളേജിൽ നടത്തി. 


കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷം ദേശീയ രക്തദാന ദിനാചരണം നടത്തിയത്.ചാഴികാട്ട് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും സന്നദ്ധ രക്തദാന ക്യാമ്പും
മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 


മികച്ച രക്തദാതാവ് പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെ ചടങ്ങിൽ കോളേജിന് വേണ്ടി എം എൽ എ ആദരിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ എം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. സ്റ്റീഫൻ മാത്യു മുഖ്യപ്രഭാഷണം നടത്തി.  



പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്കി. ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോണീസ് പി സ്‌റ്റീഫൻ, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രിജിത്ത് തോമസ്,  ലയൺസ്‌ ക്ലബ് ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, എച്ച് ഡി എഫ് സി ബാങ്ക് മാനേജർ അപർണാ രാജ്, എൻ സി സി ഓഫീസർ ക്യാപ്റ്റൻ ജയിസ് കുര്യൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിന്നു അന്നാ കുര്യാക്കോസ്, എൻ എച്ച് എം കൺസൾട്ടന്റ് സി ആർ വിനീഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്യാമ്പിൽ നൂറിലധികം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍