Hot Posts

6/recent/ticker-posts

വനിതാ ജഡ്ജിമാരുടെ ഡ്രസ് കോഡ് പരിഷ്കരിച്ചു


representative image

കൊച്ചി: സാരിക്കു പുറമേ സൽവാർ കമീസും ഷർട്ടും പാന്റ്സും വനിതാ ജുഡീഷ്യൽ ഓഫിസർമാർക്ക് ഇനി ഔദ്യോഗിക വേഷം. കീഴ്ക്കോടതികളിലെ വനിതാ ജഡ്‌ജിമാരുടെ നിവേദനം പരിഗണിച്ച് ഹൈക്കോടതി ഡ്രസ് കോഡ് പരിഷ്കരിച്ചു. അനുവദിക്കപ്പെട്ട വേഷങ്ങളിൽ മുഴുനീള പാവാടയും ഉൾപ്പെടുത്തിയിട്ടുണ്ട്.  


വെളുപ്പും കറുപ്പും അല്ലാത്ത നിറങ്ങൾ ഒഴിവാക്കണമെന്നും വസ്ത്രധാരണം ജുഡീഷ്യൽ ഓഫിസറുടെ അന്തസ്സിനു ചേർന്ന വിധമാകണമെന്നും ഹൈക്കോടതി ജില്ലാ ജുഡീഷ്യൽ റജിസ്ട്രാറുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വേഷത്തിനും നെക്ക് ബാൻഡും ഗൗണും നിർബന്ധമാണ്. 


വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളർ ബാൻഡും കറുത്ത ഗൗണുമാണ് ഇതുവരെ ഔദ്യോഗികവേഷമായി അനുവദിക്കപ്പെട്ടിരുന്നത്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വനിതാ ജഡ്ജിമാർ ഹൈക്കോടതി ഭരണവിഭാഗത്തിനു നിവേദനം നൽകിയിരുന്നു.




വെളുത്ത സാരി, കോളറുള്ള കറുത്ത ബ്ലൗസ്, വെളുത്ത ഹൈ നെക്ക്/കോളർ സൽവാർ, കറുത്ത കമീസ്, കറുത്ത ഫുൾ സ്ലീവ് കോട്ട്, വെളുത്ത ഹൈ നെക്ക് ബ്ലൗസ്/കോളറുള്ള ഷർട്ട്, കറുത്ത മുഴുനീള പാവാട/പാന്റ്സ്, കറുത്ത ഫുൾ സ്ലീവ് കോട്ട് എന്നീ വേഷങ്ങൾ ഇനി ഔദ്യോഗികമായിരിക്കും. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍