Hot Posts

6/recent/ticker-posts

ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം: മാണി സി കാപ്പൻ എം.എൽ.എ



എലിക്കുളം: മഞ്ചക്കുഴി - തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജംഗ്ഷനിൽ അമോണിയ കയറ്റി വന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ടതിനെത്തുടർന്ന്  മലിനമായ പരിസര പ്രദേശങ്ങളിലുള്ള കിണറുകൾ അടിയന്തിരമായി ശുദ്ധീകരിയ്ക്കുവാനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാവണമെന്നും എം.എൽ.എ ആ വശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആർ.ഡി.ഒ ഉൾപ്പെടെയുള്ള വരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 


മഞ്ചക്കുഴി - തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജംഗ്ഷനിൽ അമോണിയ കയറ്റി വന്ന ടാങ്കർ ലോറി അപകടത്തിൽ പ്പെട്ട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


തോട്ടിലേക്ക് മറിഞ്ഞ ലോറിയിൽ അമോണിയ വൻ തോതിൽ തോട്ടിലേക്ക് ഒഴുകിയിട്ടുണ്ട്. ഇത് മീനച്ചിലാറ്റിലേക്കാണ് എത്തിച്ചേരുന്നത്. തോട്ടിൽ കുളിക്കുവാനോ മറ്റാവശ്യങ്ങൾക്കോതോട്ടിലെ വെള്ളം ഉപയോഗിക്കരുത്- എം എൽ എ പറഞ്ഞു.  എലിക്കുളം ഗ്രാമപഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് തങ്കച്ചൻ മുളംകുന്നം എന്നിവരും എം എൽ എയൊടൊപ്പമുണ്ടായിരുന്നു





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍