Hot Posts

6/recent/ticker-posts

ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ വെർച്വൽ ക്ലിനിക്ക് ഓർബിസ് ലൈവ്സ് ഇനിമുതൽ തൊടുപുഴയിലും


ഓർബിസ് ലൈവ്സും ഹോളി ഫാമിലി ഹോസ്പിറ്റൽ മുതലക്കോടവും സംയുക്തമായി ആതുര സേവനങ്ങൾ നിങ്ങളുടെ വീടുകളിലേക്ക് എത്തിക്കുന്നു. 2023 ഒക്ടോബർ 9-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലുള്ള സെന്റ് ജോസഫ് വാർഡ് കോൺഫ്രൻസ് ഹാളിൽ (3rd Floor) വച്ച് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതി ഉദ്ഘാടനം നിർവ്വഹിക്കും.


നിലവിൽ കോട്ടയത്ത് പാലായിലും ഏറ്റുമാനൂരിലും എറണാകുളത്തും ഓർബിസ് ലൈവ്സ് മൊബൈൽ വെർച്വൽ ക്ലിനിക്ക് പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിന് പുറമെയാണ് ഇടുക്കി തൊടുപുഴയിലും സേവനം ഇന്നുമുതൽ ആരംഭിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം (ഓൺലൈൻ ഓഫ്ലൈൻ), നഴ്സിംഗ് സേവനം (രജിസ്ട്രേഡ് നഴ്സ്), അടിയന്തര ശുശ്രൂഷ, ലബോറട്ടറി ഫാർമസി സേവനങ്ങൾ, പ്രസവാനന്തര ശുശ്രൂഷ, ശസ്ത്രക്രിയാനന്തര ശുശ്രൂഷ എന്നിവയാണ് ഓർബിസ് ലൈവ്സ് നൽകുന്ന സേവനങ്ങൾ. ബുക്കിംഗിനായി  
9778281812 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.




Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി