Hot Posts

6/recent/ticker-posts

കോളേജ് യൂണിയൻ ഉദ്ഘാടനം രക്തദാനത്തിലൂടെ നടത്തി പാലാ സെന്റ്.തോമസ് റ്റീച്ചർ എഡ്യൂക്കേഷൻ


പാലാ: ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 ബി യൂത്ത് എംപവർമെന്റിന്റേയും എച്ച് ഡി എഫ് സി ബാങ്കിന്റെയും അയർക്കുന്നം ലയൺസ്‌ ക്ലബ്ബിന്റെയും സഹകരണത്തോടെ പാലാ സെന്റ്.തോമസ് കോളേജ് ഓഫ് റ്റീച്ചർ എഡ്യൂക്കേഷൻ യൂണിയന്റെയും റെഡ് റിബൺ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ദേശീയ രക്തദാന ദിനാചരണവും ജില്ലാതല സന്നദ്ധരക്തദാന ക്യാമ്പും കോളേജിൽ നടത്തി. 

കോളേജ് യൂണിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആണ് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു    കോളേജ് യൂണിയന്റെ ഉദ്ഘാടനം സന്നദ്ധ രക്തദാന ക്യാമ്പിലൂടെ നടത്തപ്പെടുന്നത്. കേന്ദ്ര - കേരള സർക്കാരുകളുടെ നേതൃത്വത്തിൽ നടക്കുന്ന ആയുഷ്മാൻ ഭവ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ വർഷത്തെ ദേശീയ രക്തദാന ദിനാചരണം സംസ്ഥാനത്ത് നടത്തിവരുന്നത്. 


കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനവും രക്തദാന ക്യാമ്പും കോളേജ് മാനേജർ പാലാ രൂപതാ പ്രോട്ടോ സിഞ്ചെല്ലുസ് മോൺസിഞ്ഞോർ ഡോ.ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ അഭിജിത്ത് കെ.എസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബീനാമ്മ മാത്യു മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. 


ലയൺസ്‌ ക്ലബ് ക്യാബിനറ്റ് ട്രഷറർ പ്രസന്ന പണിക്കർ, ലയൺസ്‌ ക്ലബ് ചീഫ് പ്രൊജക്റ്റ് കോ - ഓർഡിനേറ്റർ സിബി പ്ലാത്തോട്ടം, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ റ്റി.സി തങ്കച്ചൻ, റെഡ് റിബൺ ക്ലബ്ബ് പ്രോഗ്രാം ഓഫീസറും പാലാ ബ്ലഡ് ഫോറം ട്രഷററുമായ ഡോക്ടർ സുനിൽ തോമസ്, എം എഡ് എച്ച് ഓ ഡി ഡോക്ടർ റ്റി.എം മോളിക്കുട്ടി, റ്റി റ്റി സി പ്രിൻസിപ്പൽ സണ്ണി ജോസഫ്, ആർട്സ് ക്ലബ്‌ സെക്രട്ടറി അപർണ മോഹൻ, ബ്ലഡ് ഫോറം ഡയറക്ടർ സജി വട്ടക്കാനാൽ, അയർക്കുന്നം ലയൺസ് ക്ലബ് സെക്രട്ടറി ജോർജുകുട്ടി വെട്ടുവേലിൽ, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, എച്ച് ഡി എഫ് സി ബാങ്ക് അസിസ്റ്റന്റ് മാനേജർ ശില്പാ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെൽത്ത്‌ ക്ലബ്‌ ഭാരവാഹികളായ ഗോകുൽ ദാസ് റ്റി, ശാലു റെഡ് റിബൺ ക്ലബ്ബ് ഭാരവാഹികളായ ഫാദർ ജിസ്മോൻ, റിയ, സൂര്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാമ്പിൽ അൻപതോളം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. ലയൺസ് - എസ് എച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്