Hot Posts

6/recent/ticker-posts

പൂവരണി ബാങ്ക് പ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം നേടിയതായി അധികൃതർ



പ്രതിസന്ധികളുടെ കാലഘട്ടത്തിലും പൂവരണി ബാങ്ക് അതിന്റെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം (98.71 ലക്ഷം രൂപ) ഈ വർഷം കൈവരിച്ചു എന്ന് ബാങ്ക് പ്രസിഡന്റ് പ്രൊഫ. എം.എം എബ്രഹാം മാപ്പിളക്കുന്നേൽ ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു. 


2011 മുതൽ തുടർച്ചയായി 25 ശതമാനം ഡിവിഡന്റ് അംഗങ്ങൾക്ക് നല്കി വരുന്നു. ഈ വർഷവും 25 ശതമാനം ഡിവിഡന്റ് നല്കുവാൻ ഭരണസമിതി ശുപാർശ ചെയ്തിട്ടുണ്ട്. നിക്ഷേപകരുടെ അധിക സുരക്ഷയെ കരുതി ബാങ്ക് ഭരണസമിതി ഒരിക്കലും 65 ശതമാനത്തിൽ കൂടുതൽ വായ്പ നല്കുന്നില്ല. 35 ശതമാനം കരുതൽ ധനമായി സൂക്ഷിക്കു ന്നു. ഭരണസമിതി അംഗങ്ങൾക്ക് ബാങ്കിൽ വായ്പയില്ലായെന്നതും പൂവരണി ബാങ്കിന്റെ പ്രത്യേകതയാണെന്നും അധികൃതർ അറിയിച്ചു.



ഈ സാമ്പത്തിക വർഷം വായ്പ്പക്കാർക്ക് 117 ലക്ഷം രൂപയുടെ പലിശയിളവും, നീതി മെഡിക്കൽ സ്റ്റോറിലൂടെ മരുന്നു വാങ്ങിച്ചവർക്ക് 56 ലക്ഷം രൂപയുടെ ഇളവും നലകി. വളം ഡിപ്പോകളിലൂടെ വളങ്ങൾ മാർജിൻ ഇല്ലാതെ കർഷകർക്ക് വിതരണം ചെയ്തു. കൂടാതെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 10 ശതമാനം റിബേറ്റും നൽകി. ഇത്തരത്തിലുള്ള അനുകൂല്യങ്ങളോ, സേവനങ്ങളോ ഒരു വാണിജ്യ ബാങ്കിൽ നിന്നും ലഭിക്കുകയില്ല. ഇത് സഹകരണ ബാങ്കുകൾക്ക് മാത്രമേ സാധിക്കു.



2017-ൽ സംസ്ഥാന സഹകരണവകുപ്പിന്റെ കേരളത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബാങ്കിനുള്ള അവാർഡ്, 2022-ൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബാങ്കിനുള്ള അവാർഡ്, മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ വായ്പ കുടിശ്ശിക ഏറ്റവും കുറവുള്ള ബാങ്കിനുള്ള അവാർഡ് (തുടർച്ചയായി 7 വർഷം) എന്നിവ പൂവരണി ബാങ്കിനു ലഭിച്ചു.

കെ.എം മാണി സ്മാരക ഭവന പദ്ധതിയിലൂടെ, ബാങ്കിന്റെ ലാഭത്തിൽ നിന്നും പത്ത് ബി.പി.എൽ കുടുംബങ്ങൾക്ക് (അതിൽ അഞ്ച് പേർ വിധവകൾ) പൂർണ്ണമായും സൗജ ന്യമായി പത്ത് വീടുകൾ നിർമ്മിച്ചു നല്കിയെന്നുള്ളത് ഇന്നുവരെയും ഒരു സഹകരണബാ ങ്കിനും സാധിക്കാത്ത നേട്ടമാണ്. കൂടാതെ ബാങ്കിന്റെ ലാഭത്തിൽ നിന്നും രൂപീകരിച്ച കാരുണ്യ ചികിൽസാ സഹായ ഫണ്ടിൽ നിന്നും അംഗങ്ങളുടെ കുടുംബത്തിലാർക്കെ
ങ്കിലും മാരകരോഗങ്ങൾ ഉണ്ടായാൽ പതിനായിരം രൂപ വീതം ചികിൽസാ സഹായം നല്കുന്നു.

സഹകരണബാങ്കുകൾ എല്ലാം കുഴപ്പത്തിലാണെന്നും, നിക്ഷേപങ്ങൾ സുരക്ഷിതമ ല്ലെന്നുമുള്ള വ്യാജ പ്രചരണങ്ങൾക്കിടയിലും ബാങ്കിനോടുള്ള വിശ്വാസം ഒന്നുകൊണ്ടുമാ ത്രമാണ് പൂവരണി ബാങ്കിൽ ഇപ്പോഴും നിക്ഷേപങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. കൂട്ടായ പ്രവർത്തനവും നിക്ഷേപകരുടെയും വായ്പക്കാരുടെയും സഹകരണവുമാണ് ബാങ്കിന്റെ സ്ഥിരതയുള്ള വളർച്ചയ്ക്ക് അടിസ്ഥാനമെന്ന് പ്രസിഡന്റ് പ്രൊഫ. എം.എം. എബ്രഹാം മാപ്പിളക്കുന്നേലും, വൈസ് പ്രസിഡന്റ് സിബി മൊളോപ്പറമ്പിലും, സെക്രട്ടറി റ്റി.കെ. സു ജാതകുഞ്ഞമ്മയും മറ്റു ഭരണസമിതിയംഗങ്ങളും അറിയിച്ചു.

പത്രസമ്മേളനത്തിൽ ഭരണസമിതിയംഗങ്ങളായ റ്റി. വി. എമ്മാനുവൽ തൊടുകയിൽ, പി. ബി. രഘു പ്ലാപ്പള്ളിൽ, മോൻസ് സെബാസ്റ്റ്യൻ കുളന്താനം, തങ്കച്ചൻ ആന്റണി ഓടയ്ക്കൽ, ഡോ. ഹരിദാസ് ആർ.റ്റി രാമനിലയം, അജേഷ് പി. പൊയ്കപ്ലാക്കൽ, അനിൽ മാത്യു ഈറ്റത്തോട്ട് മാളിയേക്കൽ, അന്നക്കുട്ടി ജെയിംസ് പരിപ്പീറ്റത്തോട്ട്, മേരിക്കുട്ടി തോമസ്  എന്നിവർ പങ്കെടുത്തു.

ബാങ്കിന്റെ വാർഷിക പൊതുയോഗം 2023 ഒക്ടോബർ 15-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2ന് പൂവരണി ഗവണ്മെന്റ് യു.പി. സ്കൂളിൽ നടക്കും.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും