Hot Posts

6/recent/ticker-posts

സോളാര്‍ ഗൂഢാലോചനക്കേസിൽ ഗണേഷ് കുമാർ കോടതിയില്‍ നേരിട്ട് ഹാജരാകണം



സോളാര്‍ ഗൂഢാലോചനക്കേസില്‍ കെ.ബി ഗണേഷ് കുമാര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്ന ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.  


മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ ഹൈക്കോടതി ഇടപെടില്ല. സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ഗണേഷ് കുമാറിനെതിരേയും പരാതിക്കാരിക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പരാതിക്കാരിയോടും ഗണേഷ് കുമാറിനോടും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കൊട്ടാരക്കര കോടതി സമന്‍സ് അയച്ചിരുന്നു. 


ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഗണേഷ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി ഈ ഹര്‍ജിയില്‍ അന്തിമ വിധി പ്രഖ്യാപിച്ചത്.


ഈ മാസം പതിനെട്ടിന് ഗണേഷ് കുമാര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ അതിന് നിര്‍ബന്ധിക്കരുതെന്നും പത്ത് ദിവസത്തെ സാവകാശം നല്‍കണമെന്നും നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ ഇടപെടാനാകില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു