Hot Posts

6/recent/ticker-posts

'ക്ലീൻ തീക്കോയി ഗ്രീൻ തീക്കോയി': തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം കൺവെൻഷൻ നടന്നു


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 'ക്ലീൻ തീക്കോയി ഗ്രീൻ തീക്കോയി' എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ഗ്രാമപഞ്ചായത്ത് തല കൺവെൻഷൻ ഓഡിറ്റോറിയത്തിൽ നടന്നു. കൺവെൻഷൻ ശുചിത്വ പ്രതിജ്ഞയോടെയാണ് ആരംഭിച്ചത്. 

പഞ്ചായത്ത് തല ആക്ഷൻ പ്ലാൻ കൺവെൻഷനിൽ അവതരിപ്പിച്ചു. വാർഡുതല കൺവെൻഷൻ നടത്തുവാനും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തീരുമാനിച്ചു. ഒക്ടോബർ 16 മുതൽ 2023 ഡിസംബർ 31 വരെയുള്ള പ്രവർത്തന കലണ്ടറിന് രൂപം കൊടുത്തു.






കൺവെൻഷനിൽ ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് തല സ്ഥാപനമേധാവികൾ, നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ - തൊഴിലുറപ്പ് പ്രവർത്തകർ, വ്യാപാര വ്യവസായ പ്രതിനിധികൾ, ഹരിത കർമ്മ സേന, ആശാ വർക്കേഴ്സ്, അങ്കണവാടി ജീവനക്കാർ, വിവിധ സാമൂഹിക സന്നദ്ധ സംഘടന പ്രതിനിധികൾ, സ്കൂൾ പിടിഎ, അധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾ കൺവെൻഷനിൽ പങ്കെടുത്തു.




പ്രസിഡന്റ് കെ.സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന് കൺവെൻഷൻ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽ.എസ്.ജി.ഡി എഡിസി അനീസ് ജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ, രമേശ് വെട്ടിമറ്റം, വൈസ് പ്രസിഡന്റ്‌ മാജി തോമസ്,

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്, കവിത രാജു, രതീഷ് പി എസ്, ദീപ സജി, നജീമ പരികൊച്ച്, സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.ഡി ജോർജ്, ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, പത്മകുമാർ  എ, വിഇഒ മാരായ സൗമ്യ കെ.വി, ടോമിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്