Hot Posts

6/recent/ticker-posts

മേളം കൊട്ടിക്കയറി വിദ്യാരംഭം




ഭരണങ്ങാനം: വിദ്യാരംഭ ദിനത്തിൽ ചെണ്ടമേളത്തിൽ കൊട്ടിക്കയറി അധ്യാക്ഷരം കുറിച്ച് വിദ്യാർഥികൾ. ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന്റെ കീഴിലുള്ള സ്കൂൾ ഓഫ് ടെംപിൾ ആർട്സ് എന്ന വാദ്യ വിദ്യാലയത്തിലെ 16 ഓളം വിദ്യാർഥികളാണ് 2 സെന്ററുകളിലായി 2 ഇനങ്ങളിൽ അരങ്ങേറ്റം നടത്തിയത്.  


ശ്രീകൃഷ്ണ വാദ്യ കലാപീഠം പൂഞ്ഞാർ രാധാകൃഷ്ണന്റെ കീഴിൽ ചെണ്ടമേളം അഭ്യസിച്ച 6 വിദ്യാർത്ഥികൾ, ശ്രീകൃഷ്ണ വാദ്യ കലാപീഠം കൊണ്ടൂർ ജയരാജിന്റെ കീഴിൽ കുറും കുഴൽ അഭ്യസിച്ച 6 വിദ്യാർത്ഥികൾ പൂഞ്ഞാർ മാങ്കോമ്പ് ക്ഷേത്ര കളരിയിലും ശ്രീകൃഷ്ണ വാദ്യ കലാപീഠം അമ്പാറ അരുണിന്റെ കീഴിൽ ചെണ്ടമേളം അഭ്യസിച്ച 5 വിദ്യാർത്ഥികൾ കൊണ്ടൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കളരിയിലും അരങ്ങേറുകയുണ്ടായി. കുരുന്നു പ്രമാണിമാരുടെ വാദ്യ പ്രകടനം ആസ്വാദകരെ പൂര ലഹരിയിൽ ആഴ്ത്തി.



ചടങ്ങിന് അകമ്പടി സേവിക്കാൻ ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിലെ 70 ഓളം ക്ഷേത്ര വാദ്യ പ്രമുഖരുടെ സാമിപ്യം ഉണ്ടായിരുന്നു. ശ്രീകൃഷ്ണ വാദ്യ കലാപീഠത്തിന് ഇതുപോലെ കേരളത്തിന്‌ അകത്തും പുറത്തുമായി 13 ഓളം ക്ഷേത്ര വാദ്യ പഠന കളരികൾ ഉണ്ട്.



കളരികളിൽ ചെണ്ട, പഞ്ചവാദ്യം, സോപാന സംഗീതം, കുറും കുഴൽ, കൊമ്പ്, ഇടയ്ക്ക എന്നിങ്ങനെയുള്ള വാദ്യങ്ങൾ വിദക്തരായ അധ്യാപകരുടെ നേതൃത്വത്തിൽ അഭ്യപ്പിച്ചു പോരുന്നു.

അരങ്ങേറ്റം നടത്തിയ വിദ്യാർഥികൾക്കും അവരെ അഭ്യസിപ്പിച്ച അധ്യാപകർക്കും ചടങ്ങിൽ പങ്കെടുത്ത വാദ്യ കലാകാരന്മാർ, രക്ഷകർത്താക്കൾ, ആസ്വാദകർ എല്ലാവർക്കും സ്കൂൾ ഓഫ് ടെംപിൾ ആർട്സ് മാനേജർ ഹരി അമനകര നന്ദി അറിയിച്ചു. 

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്