Hot Posts

6/recent/ticker-posts

യുവാക്കൾ കൈപ്പള്ളി മുതുകോരമലയിൽ കുടുങ്ങി


representative image

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുതു കോരമലയിൽ  സന്ദർശനത്തിന് എത്തിയ രണ്ട് യുവാക്കൾ മലയിൽ കുടുങ്ങി. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ നിർമ്മൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്.


ഇവർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. 


കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവർ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയെ തിരിച്ച് ഇറക്കുന്നതിനിടെ വഴിതെറ്റുകയായിരുന്നു. 


ഫയർഫോഴ്സ് സംഘം നിലവിൽ കൈപ്പള്ളിയിൽ എത്തിയിട്ടുണ്ട്.


Reactions