Hot Posts

6/recent/ticker-posts

വി.എ ജോസഫ് വാണിയേടത്തിൻ്റെ നിര്യാണത്തിൽ അനുശോചനം




പാലാ: മുത്തോലി വെള്ളിയേപ്പിളളി വാണിയേടത്ത് വി.എ ജോസഫിൻ്റെ നിര്യാണത്തിൽ നേതാക്കളും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി. ദീർഘകാലാ പാലാ സെ.തോമസ് ഹൈസ്കൂൾ അദ്ധ്യാപകനും വിളക്കുമാടം, ചേർപ്പുങ്കൽ സ്കൂളുകളിൽ ഹെഡ്മാസ്റ്ററുമായിരുന്നു.


പാലാ അദ്ധ്യാപക സഹകരണസംഘം, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. കേരള കോൺ (എം) മുൻ മുത്തോലി മണ്ഡലം പ്രസിഡണ്ടും നിയോജക മണ്ഡലം കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിരുന്നു. 


ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി.
മന്ത്രി റോഷി അഗസ്ററ്യൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.


കേരള കോൺ (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം അനുശോചിച്ചു. ടോബിൻ.കെ  അലക്സ് അദ്ധ്യക്ഷത വഹിച്ചു. ജോസ് ടോം,പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാൽ, പെണ്ണമ്മ ജോസഫ്, ജോസ്സു കുട്ടി പൂവേലി, ജയ്സൺ മാന്തോട്ടം, ബൈജു കൊല്ലം പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
 


മുത്തോലി മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. മാത്തുകുട്ടി ചേന്നാട്ട് അദ്ധ്യക്ഷത വഹിച്ചു. രാജൻ മുണ്ടമറ്റം, റാണി ജോസ്, ജോയി, കൊമ്പനാൽ, ജോസ് നരിക്കാട്ട്, ടോമി തകടിയേൽ എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ