Hot Posts

6/recent/ticker-posts

എല്ലാ ക്ഷേത്രങ്ങളിലും ഇ–കാണിക്ക സംവിധാനം: കെ.അനന്തഗോപൻ


വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഇ–കാണിക്ക സംവിധാനം ഏർപ്പെടുത്താനാണു  ശ്രമിക്കുന്നതെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. ഇപ്പോൾ ശബരിമലയിൽ  ഇ–കാണിക്ക സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം നിലവിൽ വന്നതോടെ ലോകത്തിന്റെ ഏതു കോണിലുള്ള ഭക്തർക്കും അവർ ആഗ്രഹിക്കുന്ന സമയത്ത് കാണിക്ക അർപ്പിക്കാൻ കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു.


വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റെയും ഫെഡറൽ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഇ കാണിക്ക ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിൽ വച്ച കാണിക്കയിൽ ക്യൂ ആർഎസ് കോഡ് സ്കാൻ ചെയ്തു കാണിക്ക അർപ്പിക്കാം. വഴിപാട് കൗണ്ടറിൽ എടിഎം. കാർഡ് വഴി പിഒഎസ് യന്ത്രത്തിലും പണം സമർപ്പിക്കാം.


ഒരു രൂപ മുതൽ മുകളിലേക്കുള്ള പണം ഇതുവഴി സമർപ്പിക്കാം. സമർപ്പിച്ച കാണിക്കയുടെ അതതു ദിവസത്തെ വരവ് ദേവസ്വം ബോർഡ് ഓഫിസിലും വൈക്കത്തെ ദേവസ്വം ഓഫിസിലും അറിയാൻ കഴിയും. ഫെഡറൽ ബാങ്കിന്റെ നന്ദൻകോഡ് ബ്രാഞ്ചും വൈക്കം ശാഖയുമായി ഈ കാണിക്ക സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി.മുരാരി ബാബു, അസിസ്റ്റന്റ് കമ്മിഷണർ കെ.ഇന്ദു കുമാരി,





വിജിലൻസ് ഓഫിസർ പി.എൻ.ഗണേശ്വരൻ പോറ്റി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എസ്.വിഷ്ണു, ഫെഡറൽ ബാങ്ക് കോട്ടയം സീനിയർ വൈസ് പ്രസിഡന്റ് ബിനോയ് അഗസ്റ്റിൻ, ബിസിനസ് ഡിപ്പാർട്മെന്റ് മേധാവി കെ.കവിത, വൈക്കം ബ്രാഞ്ച് മേധാവി രഞ്ജന ആർ.കൃഷ്ണൻ, ഉപദേശക സമിതി ഭാരവാഹികളായ നാരായണൻ നായർ ഓണാട്, വിനോദ് കുമാർ, ദിവാകരൻ മട്ടയ്ക്കൽ, കെ.വി.രാജേന്ദ്രപ്രസാദ്, ഉഷാ നായർ, എസ്.ആനന്ദ് കുമാർ എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്