Hot Posts

6/recent/ticker-posts

ഓർബിസ്‌ലൈവ്‌സ് തൃപ്പൂണിത്തുറ ഹാഫ് മാരത്തൺ: കെനിയൻ സ്വദേശികളായ സിമിയോൺ കിപ്‌ലാഗട്ടും അസയും ജേതാക്കൾ


കൊച്ചി: തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബിന്റെയും  ഐ.എം.എ കൊച്ചിയുടെയും സഹകരണത്തോടെ റോയൽ റണ്ണേഴ്സ് സംഘടിപ്പിച്ച ഓർബിസ്‌ലൈവ്‌സ് ഹാഫ് മാരത്തണിൽ 21 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ കെനിയൻ സ്വദേശികളായ സിമിയോൺ കിപ്‌ലാഗട്ടും (1:16:33) വനിതാ വിഭാഗത്തിൽ ടി.പി അസ (1:30:24)യും ജേതാക്കളായി. എൻ ദേവരാജ്, അശ്വിൻ എന്നിവർ പുരുഷ വിഭാഗത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ രോഹിത ചന്ദ്ര, സുചിത്ര മാർഗ് എന്നിവർ വനിതാ വിഭാഗത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 


21കിലോമീറ്റര്‍ വിഭാഗത്തില്‍ 46 നും 60 നും ഇടയില്‍ പ്രായമുളള പുരുഷ വിഭാഗത്തില്‍ ജോസ് ഇല്ലിക്കല്‍ ഒന്നാം സ്ഥാനവും ജസ്റ്റിന്‍ ടി രണ്ടാം സ്ഥാനവും ഇസ്മയില്‍ പാ മൂന്നാം സ്ഥാനവും നേടി. 21 കിലോമീറ്റര്‍ 46 നും 60 നും ഇടയില്‍ പ്രായമുളള വനിതാ വിഭാഗത്തില്‍ എ.കെ രമ ഒന്നാം സ്ഥാനവും എസ് ജയലക്ഷ്മി രണ്ടാം സ്ഥാനവും മേരി താക്കോല്‍ക്കാരന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 61 വയസിനു മുകളില്‍ പ്രായമുള്ള പുരുഷ വിഭാഗ മല്‍സരത്തില്‍ നളിനാക്ഷന്‍ കിഴക്കേടത്ത് ഒന്നാമതെത്തിയപ്പോള്‍ ജോസഫ് ഡിസില്‍വയും ഡിക്‌സണ്‍ സ്‌കറിയയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. .


18 നും 45 നുമിടയില്‍ പ്രായമുള്ള പുരുഷ വിഭാഗം 10 കിലോമീറ്റര്‍ മാരത്തണില്‍ ദീപക് മാത്യു വര്‍ഗ്ഗീസും വനിതാ വിഭാഗത്തില്‍ എം അസാനും 46നും 60 നും ഇടയില്‍ പ്രായമുള്ള പുരുഷ വിഭാഗത്തില്‍ പ്രഭാകറും വനിതാ വിഭാഗത്തില്‍ ഷൈനി സണ്ണിയും ജേതാക്കളായി. പുലര്‍ച്ചെ നാലരയ്ക്ക് കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നിന്നാരംഭിച്ച മാരത്തണില്‍ 21 കിലോമീറ്റര്‍ ഓട്ടം റൊട്ടേറിയന്‍ ഡോ.ജി.എന്‍ രമേഷും 350 പേര്‍ പങ്കെടുത്ത പത്ത് കിലോമീറ്റര്‍ ഓട്ടം റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ റോഷിണി ഫിറോസും 500 പേര്‍ പങ്കെടുത്ത മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്‍ ഓര്‍ബിസ്‌ലൈവ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആന്റണ്‍ ഐസക്കും ഡയറക്ടര്‍ സിമി ആന്റണും ഫ്ളാഗ് ഓഫ് ചെയ്തു.


ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ നിന്നാരംഭിച്ച് കാക്കനാട്, തൃക്കാക്കര, എന്‍.എ.ഡി എന്നിവിടങ്ങളിലൂടെ കടന്ന് തിരികെ ചിറ്റിലപ്പള്ളി സ്‌ക്വയറിലായിരുന്നു മാരണത്തണ്‍ സമാപിച്ചത്. സമാപന സമ്മേളനത്തില്‍ ചിറ്റിലപ്പിള്ളി ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി, ഓര്‍ബിസ്‌ലൈവ്‌സ് മാനേജിംഗ് ഡയറക്ടര്‍ ആന്റണ്‍ ഐസക്ക്, ചലച്ചിത്ര താരം വരദ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാന ദാനം നിര്‍വ്വഹിച്ചു. 


അവശത അനുഭവിക്കുന്ന  മുന്‍ കായിക താരങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. ഉമാ തോമസ് എം.എല്‍.എ, തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി.വി ബേബി, തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബിനോജ് പോള്‍, സെക്രട്ടറി സുകുമാരന്‍ നായര്‍, ഇവന്റ് ചെയര്‍ കെ.ബാലചന്ദ്രന്‍, വേള്‍ഡ് ബോക്‌സിംഗ് ചാമ്പ്യന്‍ കെ.എസ്.വിനോദ്, അഡ്വ.കെ.വി.സാബു, ഡോ.വിപിന്‍ റോള്‍ഡന്റ്, സെന്റ് ജോസഫ് ആശുപത്രി എം.ഡി ഫാ.ലൈജു പോളന്‍പറമ്പില്‍, മാരത്തണ്‍ ബ്രാന്‍ഡ് അംബാസിഡര്‍ പോള്‍ പടിഞ്ഞാറേക്കാരന്‍, തൃപ്പൂണിത്തുറ റോയല്‍ റണ്ണേഴ്‌സ് പ്രതിനിധി രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം