Hot Posts

6/recent/ticker-posts

ബാലാവകാശ വാരാചരണം; സമാപന സമ്മേളനവും സമ്മാനദാനവും സംഘടിപ്പിച്ചു


കോട്ടയം: ഈ വർഷത്തെ ബാലാവകാശ വാരാചരണത്തിന്റെ സമാപന സമ്മേളനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി.നിർമൽ കുമാർ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്‌ക്കാര ജേതാക്കളെ അനുമോദിച്ചു. വിവിധ മത്സരജേതാക്കൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.


ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുജിത്ത്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എം.ആർ ബിന്ദു, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ, ലോലിത, സെയിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചിങ്ങവനം മാർഷ്യൽ ആർട്ട്‌സ് സെന്ററിലെ കുട്ടികളുടെ മാർഷ്യൽ ആർട്‌സ് പ്രദർശനവും പരിപാടിയിൽ അരങ്ങേറി.





ഈ വർഷത്ത ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളായ ആരോൺ ബെന്നി, ബി.ഭാഗ്യലക്ഷ്മി, കെ.കെ റിജോമോൻ, ദ്രോണസൂര്യ സുധീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വനിതാ - ശിശു വികസന വകുപ്പ് ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെയും ചടങ്ങിൽ ആദരിച്ചു. 


ക്വിസ് മത്സരത്തിൽ തൃക്കൊടിത്താനം കൊടിനാട്ടുകുന്ന് പ്രത്യാശ ഹോമിലെ ലിയ മോൾ ജോർജ്ജ് ഒന്നാം സ്ഥാനവും പള്ളം സി.എസ്.ഐ ഗേൾസ് ഹോമിലെ ലീന സുനിൽ രണ്ടാം സ്ഥാനവും നേടി. പ്രച്ഛന്ന വേഷ മത്സരത്തിൽ ചങ്ങനാശ്ശേരി ഫാത്തിമപുരം അൽഫോൺസ സ്‌നേഹ നിവാസിലെ അകുല ബട്‌നാനായിക്ക് ഒന്നാം സ്ഥാനവും വണ്ടൻപതാൽ ജിയാന ഭവനിലെ ഫിയോണ എൽസ സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും നേടി.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ