Hot Posts

6/recent/ticker-posts

വലവൂര്‍ ബാങ്ക് എല്‍ ഡി എഫ് വിജയം; എല്‍ഡിഎഫില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് തെളിവ്!



വലവൂർ: വലവൂർ സർവീസ്സ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് നേടിയ ഉജ്ജ്വല വിജയം  ബാങ്കിനെതിരെ യു ഡി  എഫും ബി ജെ പിയും ചേർന്ന നടത്തിയ കുപ്രചരണങ്ങൾക്ക് ജനം നൽകിയ മറുപടിയാണെന്ന് കേരളാ കോൺഗ്രസ്സ് എം ജില്ലാ പ്രസിഡന്റും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ പ്രൊഫ: ലോപ്പസ് മാത്യു പറഞ്ഞു. 

ബാങ്കിനെ തകർക്കുന്നതിനായി അസൂത്രിതവും ഗുഡവുമായ നീക്കങ്ങളാണ് യൂഡിഎഫ് നേതാക്കൾ കഴിഞ്ഞ ഒരു വർഷമായി നടത്തി വന്നത്. വെടക്കാക്കി തനിക്കാക്കുകയെന്ന നിലപാടായിരുന്നു ഇവർ സ്വീകരിച്ചത് യുഡിഎഫിന്റെ ബി ടീമായാണ് ബിജെപിയും പ്രവർത്തിച്ചത്. ബാങ്ക് നേരിടുന്ന താൽകാലിക പ്രതിസന്ധികളെ അതിജീവിച്ച്  ബാങ്കിനെ മുന്നോട്ടു നയിക്കാനുള്ള  ഉത്തരവാദിത്വമാണ് ജനം എൽ ഡി എഫിനെ ഏൽപിച്ചതെന്നും അദ്ധഹം പറഞ്ഞു. മിന്നും വിജയം നേടിയ  മുഴുവൻ സ്ഥാനാർത്ഥികളേയും അദ്ധഹം അനുമോദിച്ചു.







Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു